Fire Accident tvm medical college. Screenshort
Kerala

മെഡിക്കൽ കോളജിലെ തീപിടിത്തം; ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയത് രോ​ഗികൾ മരിക്കാൻ കാരണം, ആരോപണവുമായി ബന്ധുക്കൾ

അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നാണ് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീ പിടിത്തത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ രോ​ഗികൾ മരിച്ചതിൽ ആരോപണവുമായി കുടുംബങ്ങൾ.

അഞ്ച് രോ​ഗികളാണ് മരിച്ചത്. അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്നാണ് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സനീഷ് ആരോഗ്യം മെച്ചപ്പെട്ട് പൊടിയരിക്കഞ്ഞി കുടിച്ച് തുടങ്ങിയിരുന്നതായിരുന്നു. എന്നാൽ തീപിടിച്ച വെന്‍റിലേറ്ററില്‍ ചികില്‍സയിലിരുന്ന സനീഷിന് തീപിടിത്ത ശേഷം നില വഷളായെന്നും രക്ഷപെടില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് സനീഷ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

സനീഷിനെ കൂടാതെ ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി, കാര്‍ ഓട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമപരമായി പരാതികൾ കുടുംബങ്ങൾ നൽകിയിട്ടില്ല. സംഭവത്തിൽ തുടരന്വേഷണം ആവശ്യമാണ്.

Thiruvanthapuram Medical College fire 5 pateints died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

വനിതകൾക്ക് തൊഴിൽ അവസരം; മഹിളാ സമഖ്യ സൊസൈറ്റിയിൽ നിയമനം

ബയോടെക്നോളജിയിൽ കരിയർ സെറ്റ് ആക്കണോ ? രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണം, കാരണങ്ങൾ ഇതാ...

തടി കുറയ്ക്കാൻ തുളസിച്ചായ, ശീലമാക്കിയാൽ ഫലം ഉറപ്പ്

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വില്ലേജ് ഓഫീസര്‍ ഒളിവില്‍ പോയി; 16 വര്‍ഷത്തിന് ശേഷം പിടികൂടി ജയില്‍ അടച്ച് വിജിലന്‍സ്