പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ പത്മജ 
Kerala

തിരുവില്വാമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്; ജയം നറുക്കെടുപ്പിലൂടെ 

പഞ്ചായത്ത് പ്രസിഡന്റായി കെ പത്മജ തെരെഞ്ഞെടുക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  തിരുവില്വാമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്. പഞ്ചായത്ത് പ്രസിഡന്റായി കെ പത്മജ തെരെഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയായിയിരുന്നു തെരഞ്ഞെടുപ്പ്. 

എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് നിലവിലെ ബിജെപി ഭരണസമിതി പുറത്തായത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്.

ബിജെപിയും യുഡിഎഫും എല്‍ഡിഎഫും മത്സരരംഗത്തുണ്ടായിരുന്നു. ബിജെപിക്കും യുഡിഎഫിനും ആറുവീതവും എല്‍ഡിഎഫിന് 5ഉം സീറ്റുകളാണ് ഉള്ളത്.  അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് സ്മിതാ സുകുമാരനായിരുന്നു ബിജെപി സ്ഥാനാര്‍ഥി.തലപ്പിള്ളി താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസര്‍ സന്ദീപ് ആയിരുന്നു വരണാധികാരി.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജയിച്ചു.നറുക്കെടുപ്പിലൂടെത്തന്നെ കോണ്‍ഗ്രസ്സിലെ  എം ഉദയന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ബി ജെ പിയുടെ കെ ബാലകൃഷ്ണനാണ് നറുക്കെടുപ്പില്‍ പരാജയപ്പെട്ടത്.തിരുവില്വമല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു കെ ബാലകൃഷ്ണന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT