ടെലിവിഷന്‍ ദൃശ്യം 
Kerala

'തോൽപ്പെട്ടി 17, വയസ് 10'- വയനാട്ടിൽ ഇറങ്ങിയ കടുവയെ തിരിച്ചറിഞ്ഞു

2 ദിവസം തുടര്‍ച്ചയായി കേണിച്ചിറയില്‍ കടുവയുടെ സാന്നിധ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാടിൽ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. 'തോൽപ്പെട്ടി 17' എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങി പശുവിനെ ആക്രമിച്ചത്. പത്ത് വയസാണ് കടുവയുടെ പ്രായം. പിടിക്കാൻ സ്ഥാപിച്ച കൂടിനു സമീപത്തു കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു.

രണ്ട് ദിവസം തുടർച്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ മാംസം കഴിക്കാൻ കടുവ വീണ്ടുമെത്തി. കൂട് സ്ഥാപിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്കു മുന്നിലും കടുവ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച ഇറങ്ങിയപ്പോൾ തെക്കേ പുന്നപ്പിള്ളിൽ വർ​ഗീസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വർ​ഗീസ് ഒച്ചവച്ചതോടെ കടുവ ഓടിപ്പോയി. ഇന്നലെ വൈകീട്ട് വീണ്ടും കടുവയെ കണ്ടതോടെയാണ് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചത്. പിന്നാലെയാണ് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി