പൊലീസ് സ്റ്റേഷൻ (stolen) 
Kerala

ടിപ്പർ, റോ‍ഡിന് കുറെകെയിട്ട് കത്തികാട്ടി ഭീഷണി; കാറുൾപ്പെടെ 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തു (വിഡിയോ)

തട്ടിയെടുത്ത കാർ പോയത് തൃശൂർ ഭാഗത്തേക്കെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കാറിൽ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി. പാലക്കൽ സ്വദേശി പുല്ലോക്കാരൻ ജോയ്സൻ ജേക്കബിൻ്റെ ജെപി ഗോൾഡ് ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 6.30 ന് കോയമ്പത്തൂരിനു സമീപം എട്ടിമടയിൽ വച്ചാണ് സ്വർണവും പണവും ഇവർ സഞ്ചരിച്ച ബ്രിസ കാർ ഉൾപ്പെടെ തട്ടിയെടുത്തത് (stolen).

ജോയ്സനും സഹായിയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നു വന്ന ടിപ്പർ ലോറി റോഡിന് കുറുകെ നിർത്തി രണ്ട് പേർ ഇറങ്ങി ജോയ്സനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറുമായി കടന്നു കളഞ്ഞത്. ഇതുസംബന്ധിച്ച് കോയമ്പത്തൂർ കെജി ചാവടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത കാർ തൃശൂർ ഭാഗത്തേക്കാണ് പോയത് എന്നാണ് അറിയുന്നത്. ശനിയാഴ്ച വൈകീട്ട് കാർ തടയാൻ ഉപയോഗിച്ച ടിപ്പർ ലോറി പൊലീസ് പിടികൂടി. എന്നാൽ ലോറിയിൽ ഉണ്ടായിരുന്നവർ പൊലീസ് പിൻതുടരുന്നതു കണ്ട് ഇറങ്ങി ഓടി. ടിപ്പർ ലോറി ജോയ്സൺ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ്, തട്ടിയെടുത്ത കാറിന് പുറകിൽ വന്നിരുന്ന വാഹനങ്ങളിലെ കാമറകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.

ജോയ്സൺ സാധാരണ ചെന്നൈയിലെക്ക് പോകുമ്പോൾ കോയമ്പത്തൂർ വരെ കാറിൽ പോയി റെയിൽവേ സ്റ്റേഷനിൽ കാർ നിർത്തി പിന്നീട് ട്രെയിനിലാണ് പോകാറുള്ളത്. തിരിച്ചു വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.

2009ൽ ജോയ്സന്റെ ജീവനക്കാരനെ തലക്കടിച്ച് സ്വർണം തട്ടിയെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. അതിലെ പ്രതികളെ പിടികൂടി സ്വർണം കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

SCROLL FOR NEXT