പ്രതീകാത്മക ചിത്രം 
Kerala

വണ്ടി തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ച് ഭീഷണി, കവർച്ച; സംഘത്തലവനും ഭാര്യയും പിടിയിൽ

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രാത്രിയാത്രികരെ തട‌ഞ്ഞു കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തിലെ തലവനും ഭാര്യയും പിടിയിൽ. ആലപ്പുഴ കുട്ടനാട് എടത്വ ചങ്ങങ്കേരി ലക്ഷംവീട്ടിൽ വി. വിനീത്(22), ഭാര്യ ഷിൻസി(19) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

നേരത്തെ വിനീത് അറസ്റ്റിലായെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടുകയായിരുന്നു. കോവിഡ് ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളജിൽ ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കി മാറ്റി ചാടിപ്പോവുകയായിരുന്നു. അമ്പലപ്പുഴ നീർക്കുന്നത്തു നിന്നുമാണ് ഇയാളെയും ഭാര്യയെയും പിടികൂടിയത്. കവർച്ച വസ്തുക്കൾ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടങ്ങി. ഷിൻസിയെ കൊല്ലം പ‌ാരിപ്പള്ളി പൊലീസിനു കൈമാറി.

വിവിധ ജില്ലകളിലായി നിരവധി കേസുകളാണ് ഇവരുടെ പേരിലുള്ളത്. പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോർത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോ യിപ്രം, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂർ, തമിഴ്നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ബൈക്കുകളും കാറുകളും തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു സ്വർണാഭരണങ്ങൾ, ലാപ്ടോപുകൾ, മൊബൈൽ ഫോണുകൾ എന്നിവ കവർന്നത്. വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകൾ, 2 വാനുകൾ എന്നിവ കവർന്ന കേസുകളിലും പ്രതികളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT