Kerala

മാരുതി നെക്‌സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ചു; സെയില്‍സ്മാന്‍ അറസ്റ്റില്‍

സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരി ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. സ്ഥാപനത്തിലെ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍ സജീറാണ് (26) പിടിയിലായത്. തലശ്ശേരി ടൗണ്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷോറൂമിന് തൊട്ടടുത്തുള്ള യാര്‍ഡില്‍ ഡെലിവറിക്കായി നിര്‍ത്തിയിട്ട മൂന്ന് പുത്തന്‍ കാറുകള്‍ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചത്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസിന് തീവെയ്പാണെന്ന് അന്നേ സൂചന ലഭിച്ചിരുന്നു.

പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാളുടെ അവ്യക്തരൂപം കണ്ടിരുന്നു. ഇത് പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്‌ക്കെത്തിച്ചത്. കുറ്റസമ്മതം നടത്തിയ യുവാവിനെ കാര്‍ ഷോറൂമില്‍ എത്തിച്ചു തെളിവെടുത്തു. ഷോറൂം മാനേജര്‍ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏതാണ്ട് 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

'3650 ദിവസങ്ങള്‍', 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരം

പട്ടാമ്പി ഉപജില്ല കലോത്സവ വേദിയിൽ കയ്യാങ്കളി; വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കായികാധ്യാപകന് മർദ്ദനമേറ്റു|VIDEO

വയസ് 44, 'തോല്‍ക്കാന്‍' മനസില്ല!!! ആന്‍ഡേഴ്‌സന്‍... 'സറെ' ടീമിനായി പന്തെറിയും!

'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; പുതിയ തുടക്കത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു'; റിമിയുടെ വരന്‍ പറയുന്നു