ടെലിവിഷൻ ദൃശ്യം 
Kerala

മൂന്നം​ഗ സംഘം ബൈക്കിലെത്തി; മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് 16,500 രൂപ കവർന്നു, കസ്റ്റഡിയിൽ

സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

ബൈക്കിലെത്തിയ മൂന്നം​ഗ സംഘം ജീവനക്കാരനെ മർദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി