അപകടത്തില്‍ തകര്‍ന്ന കാര്‍, മരിച്ച മിനി 
Kerala

കൊല്ലത്ത് രണ്ടു വാഹനാപകടങ്ങളില്‍ മൂന്നു മരണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. കൊല്ലം ബൈപ്പാസില്‍ മങ്ങാട് രണ്ടു അപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. 

കാറുകള്‍ കൂട്ടിയിടിച്ച് കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഡോ. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യമെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടേയും പരിക്ക് ഗുരുതരമാണ്. 

ഹോമിയോ ഡോക്ടറായ മിനി നെയ്യാറ്റിന്‍കരയില്‍ വെച്ചു നടന്ന ചടങ്ങില്‍ അവാര്‍ഡ് വാങ്ങിയശേഷം തിരികെ കായംകുളത്തെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. 

ബൈപ്പാസുണ്ടായ ബൈക്ക് അപകടത്തില്‍ നെടുമ്പന സ്വദേശി വി ജി രഞ്ജിത്തും മരിച്ചു. കൊല്ലം കളക്ടറേറ്റ് ജീവനക്കാരനാണ് രഞ്ജിത്ത്. നിര്‍മ്മാണത്തിലിരിക്കുകയായിരുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക