അബുല്‍ അഅ്‌ലാ മൗദൂദി- 
Kerala

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്'; സംസ്ഥാനത്ത് മൗദൂദിസം പ്രചരിപ്പിക്കാന്‍ ജമാ അത്തെ ഇസ്ലാമി

ഒക്ടോബര്‍ 3ന് മലപ്പുറത്താണ് പരിപാടി. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് പിന്നാലെ അതിന്റെ യുവജന വിഭാഗമായ സോളിഡാരിറ്റി; സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പ്രത്യയശാസ്ത്രം ജനകീയമാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സയ്യിദ് മൗദൂദിയും ശൈഖ് ഖറദാവിയും: ഇസ്ലാമിക രാഷ്ട്രീയ ചിന്തയും വികാസവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 3ന് മലപ്പുറത്താണ് പരിപാടി. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.

സംസ്ഥാനം രണ്ട് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളുടെ നേരിടാനൊരുങ്ങുമ്പോള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം തുടങ്ങിയ പ്രബല സമുദായ സംഘടനകള്‍ ന്യൂനപക്ഷ പ്രീണനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍, ജമാഅത്തിന്റെ ഈ രാഷ്ട്രീയ നീക്കം കേരള രാഷ്ട്രീയത്തിലും യുഡിഎഫ് രാഷ്ട്രീയത്തിലും ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രതിപക്ഷ നേതാവ് ജമാ അത്തെ ഇസ്ലാമി ന്യായീകരിച്ച് രംഗത്തെത്തിയത്. സതീശന്റെ ജമാ അത്തെ പിന്തുണയ്‌ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പരിപാടിയെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഈ പരിപാടിയെക്കുറിച്ച് എനിക്കറിയില്ല, അതിനെ കുറിച്ച് പഠിച്ചിട്ടില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ യുഡിഎഫിലെ പ്രധാനകക്ഷിയായ മുസ്ലീം ലീഗ് ഇതിനെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. മൗദൂദിസവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അതിനോട് യോജിക്കുന്നില്ലെന്നും ലീഗ് നേതാവ് പിഎന്‍എ സലാം പറഞ്ഞു. ജമാഅത്തിന്റെ തീവ്ര നിലപാടുകള്‍ക്ക് വളരാന്‍ അവസരം നല്‍കുന്നുവെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

ഈ പരിപാടി യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് സഹായകമാകുമെന്ന വിലയിരുത്തലിലാണ് ജമാ അത്തെ നേതൃത്വം. 'ഞങ്ങള്‍ മൗദൂദിയെ ഇന്ത്യയിലെ ഒരു നവോത്ഥാന നായകനായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തകള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ബിആര്‍ അംബേദ്കറുടെയും ആശയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മൗദൂദി ആരാണെന്ന് ജനങ്ങള്‍ അറിയട്ടെ,' സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഈ വര്‍ഷം ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവും ജമാ അത്തെ ഇസ്ലാമിയുടെ 81ാം വര്‍ഷവുമാണ്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രത്തിന് മറുപടിയായി ഇസ്ലാമിക രാഷ്ട്രീമെന്ന ആശയം പ്രചരിപ്പിക്കാനാണ് ജമാ അത്തെ ശ്രമിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു. 'ഒരു ഇസ്ലാമിക മതരാഷ്ട്രം സ്ഥാപിക്കാന്‍ മൗദൂദിക്ക് താല്‍പര്യമില്ലായിരുന്നെങ്കില്‍, ഇന്ത്യയില്‍ ജനിച്ചിട്ടും അദ്ദേഹം എന്തിനാണ് പാകിസ്ഥാനിലേക്ക് പോയത്? ജമാഅത്ത് ലീഗിലൂടെ മുസ്ലീം സമൂഹത്തിലേക്ക് വളരെ തന്ത്രപരമായി കടന്നുകയറുകയാണ്, യുഡിഎഫ് അതിന് ഒളിഞ്ഞ പിന്തുണ നല്‍കുന്നു. മൗദൂദിസം ഭിന്നിപ്പുണ്ടാക്കുമെന്ന് സാധാരണ മുസ്ലീങ്ങള്‍ക്ക് അറിയാമെന്നും ജലീല്‍ പറഞ്ഞു.

Three Months after Satheesan's 'good certificate' Jammat to popularize Maududian ideology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

കൊല്ലത്ത് വന്‍ തീപിടിത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

SCROLL FOR NEXT