നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു 
Kerala

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനുടെ നാദാപുരത്ത് മൂന്നുപേര്‍ മുങ്ങി മരിച്ചു

അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. പുളിയാവ് പുഴയിലാണ് അപകടം ഉണ്ടായത്. ഒരുകുടുംബത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന വൈകീട്ടോടെയാണ് സംഭവം.

അരീക്കുണ്ട് സ്വദേശി അന്‍സാറും ഭാര്യ സുഹദ സഹോദരന്റെ കുട്ടിയായ ഇസ മറിയം എന്നിവരാണ് മരിച്ചത്. കുട്ടി കുളിക്കാനായി ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

നാദാപുരം ആശുപത്രിയില്‍ നിന്നും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.

Three people drowned in Nadapuram while attempting to rescue a child.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT