പ്രതീകാത്മക ചിത്രം 
Kerala

ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങി; തിരുവനന്തപുരത്ത് മൂന്ന് പേരെ കാണാതായി

തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാതായി. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്.

ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം. പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയെയുമാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

തുമ്പയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരാള്‍ കടലില്‍ വീണ് മരിച്ചിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയായ ഫ്രാങ്കോയാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല