Three school buses destroyed in fire at Trivandrum school  Special arrangment
Kerala

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘമെത്തി തീ അണച്ചു,

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.

സംഭവസമയത്ത് സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്നാണ് സ്കൂൾ മാനേജ്‍മെന്റ് പറയുന്നത്. സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്നും ഒരു ടെമ്പോ ട്രാവലർ ഉപയോഗിച്ച് ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് ബസുകൾക്ക് തീ വെച്ചിരിക്കുന്നതെന്നും സ്കൂൾ മാനേജ്‍മെന്റ് ആരോപിക്കുന്നു.വലിയ ബസുകൾ ഒരുമിച്ചും ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Three school buses destroyed in fire at Trivandrum school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

SCROLL FOR NEXT