Supplyco  ഫയൽ
Kerala

സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉറപ്പുവരുത്തിയില്ല: മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

നടപടി പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ ജീവക്കാർക്കെതിരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന്റെ പേരില് സപ്ലൈകോ ജീവനക്കാർക്കെതിരെ നടപടി. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു. സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് , പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.

Three Supplyco employees suspended for not ensuring stock of subsidized goods.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കുളി കഴിഞ്ഞ് പൊക്കിളിലെ ഈർപ്പം കളയാറുണ്ടോ?

'പേര് മാറ്റാൻ കഴിയില്ല'; 'കേരള സ്റ്റോറി 2' ഹൈക്കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

ഭഗവതിയുടെ അഞ്ചുഭാവങ്ങള്‍, ആദിപരാശക്തിയുടെ അംഗരക്ഷകനായി ശാസ്താവ്; ചോറ്റാനിക്കര മകം തിങ്കളാഴ്ച, അറിയാം ഐതീഹ്യവും പ്രത്യേകതകളും

ഞാനിവിടെ മന്ത്രിയെ കാത്തു നില്‍ക്കുകയായിരുന്നു, അപ്പോഴാണ് ആക്രമണം, സമരക്കാര്‍ മന്ത്രിയുടെ കഴുത്തിനു പിടിച്ചു തള്ളി: സ്പീക്കര്‍ ഷംസീര്‍

SCROLL FOR NEXT