പ്രതീകാത്മക ചിത്രം 
Kerala

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജോര്‍ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

Three trains running through Kerala allowed more stops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്തിമ കണക്ക് ഇനിയും ആയില്ല, പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടെ പോളിങ് 79.63%: രത്തന്‍ ഖേല്‍ക്കര്‍

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റ്; പത്തൊന്‍പതുകാരനെതിരെ കേസ്

'4 മണിക്കൂർ 23 മിനിറ്റ്'; സമയത്തിൽ 'ധുരന്ധര്‍ 2' സിനിമയെ പോലും പിന്നിലാക്കി ഈ ഐപിഎൽ പോരാട്ടം!

ഇനി രണ്ടര മണിക്കൂര്‍ മാത്രം; ഡല്‍ഹിയില്‍ നിന്ന് ഡെറാഢൂണില്‍ അതിവേഗമെത്താം; ഉദ്ഘാടനം പ്രധാനമന്ത്രി

വാഴ 2വിന് ശേഷം സവിന്‍ സാ; നിര്‍മാണം ഗോകുലം ഗോപാലന്‍; അണിയറയിലൊരുങ്ങുന്നത് വമ്പന്‍ സിനിമ?

SCROLL FOR NEXT