അപര്‍ണ ലവകുമാർ (Aparna Levakumar) , അപര്‍ണ ലവകുമാർ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കുന്നു സ്ക്രീൻഷോട്ട്
Kerala

അന്ന് മൃതദേഹം വിട്ടുകിട്ടാന്‍ വള ഊരി നല്‍കി, ഇന്ന് ആംബുലന്‍സിന്റെ മുന്നിലോടി മനുഷ്യത്വത്തിന്റെ പ്രതീകമായി; വീണ്ടും 'നന്മമരമായി' അപര്‍ണ- വിഡിയോ

കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപര്‍ണ ലവകുമാര്‍ വീണ്ടും ശ്രദ്ധനേടിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അന്ന് മൃതദേഹം വിട്ടുകിട്ടാന്‍ മറ്റൊന്നും ആലോചിക്കാതെ വള ഊരി നല്‍കി. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ച് വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി. മനുഷ്യസ്‌നേഹത്തിന്റെ ഇടമുറിയാത്ത ഓട്ടം വര്‍ഷങ്ങളായി തുടരുന്ന വനിതാ അസി. സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ ലവകുമാറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട്.

കഴിഞ്ഞ ദിവസം അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപര്‍ണ ലവകുമാര്‍ വീണ്ടും ശ്രദ്ധനേടിയത്. നിലവില്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐയാണ്. അപര്‍ണ ആംബുലന്‍സിന്റെ മുന്നേ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂര്‍ ദിശയില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംഗ്ഷനില്‍ എത്തിയതും വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ആംബുലന്‍സിന് അനങ്ങാന്‍ കഴിയാതെയായി.

പിന്നിലൂടെ ഓടിയെത്തിയ അപര്‍ണ ഏറെ പണിപ്പെട്ടു മുന്നിലോടിയാണു വാഹനങ്ങള്‍ നീക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്‍ഫാന്‍ പകര്‍ത്തിയ ദൃശ്യം പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം തരംഗമായി.

ഇതിന് മുന്‍പ് 2008ല്‍ ബന്ധുവിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു സ്ത്രീ മരിച്ചു. അവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയപ്പോഴാണ് അപര്‍ണ ആ നിര്‍ധന കുടുംബത്തെ പരിചയപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടാന്‍ ബില്ലടയ്ക്കാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു കുടുംബം. മറ്റൊന്നും ആലോചിക്കാതെ അപര്‍ണ വള ഊരി നല്‍കി. വള പണയംവച്ച പൈസകൊണ്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. 'ആ കുടുംബത്തിന് നല്‍കാന്‍ പണം എന്റെ കയ്യിലില്ലായിരുന്നു. അവരെ സഹായിക്കൂ എന്ന് മറ്റുള്ളവരോട് പറയുന്നതിനേക്കാള്‍ നല്ലത് ഞാന്‍ സഹായിക്കുന്നതല്ലേ'.- അന്ന് അപര്‍ണ പറഞ്ഞ വാക്കുകള്‍.

Thrissur ASI  Aparna Levakumar Hailed for Clearing Ambulance Path and Humanitarian Service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT