എടിഎം കവര്‍ച്ചാ സംഘത്തെ തൃശൂരില്‍ എത്തിച്ചപ്പോള്‍  വീഡിയോ ദൃശ്യം
Kerala

തൃശൂരിലെ എടിഎം കവര്‍ച്ച: ഗ്യാസ് കട്ടറും ട്രേകളും അടക്കം നിര്‍ണായക തൊണ്ടി മുതലുകള്‍ പുഴയില്‍ നിന്നും കണ്ടെത്തി

ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ എടിഎം കവര്‍ച്ചയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്ന് എട്ട് എടിഎം ട്രേകള്‍ സ്‌കൂബ സംഘം കണ്ടെടുത്തു. എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും കണ്ടെടുത്തിട്ടുണ്ട്. ചാക്കില്‍കെട്ടിയാണ് ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചത്.

മൂന്ന് എടിഎമ്മുകളിലെ 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ െപാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കൊള്ളയടിച്ചത്. ഏതാണ്ട് 60 ലക്ഷം രൂപയോളമാണ് കൊള്ളയടിച്ചത്. മോഷ്ടിച്ച പണവും കാറും കണ്ടെയ്‌നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെ, പ്രതികളെ തമിഴ്‌നാട് പൊലീസ് നാമക്കലില്‍ നിന്നാണ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ