അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് video
Kerala

തൃശൂര്‍ കളക്ടര്‍ ഇനി ബസ് ഓടിക്കും - വിഡിയോ

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച് ആദ്യ ടെസ്റ്റില്‍ തന്നെ കളക്ടര്‍ ടെസ്റ്റ് പാസായി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഹെവി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച് ആദ്യ ടെസ്റ്റില്‍ തന്നെ കളക്ടര്‍ ടെസ്റ്റ് പാസായി.

ഹെവി ലൈസന്‍സ് സ്വന്തമാക്കിയതോടെ ബസും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇനിമുതല്‍ കളക്ടര്‍ക്ക് ഓടിക്കാനാകും. ഡ്രൈവിങ്ങില്‍ വലിയ താത്പര്യമുള്ള താന്‍ ചെറുപ്പം മുതല്‍ വാഹനങ്ങള്‍ ഓടിക്കുമായിരുന്നു എന്നും കളക്ടര്‍ പറഞ്ഞു.

ആദ്യ ശ്രമത്തില്‍ തന്നെ പാസാവുകയും ലൈസന്‍സ് ലഭിക്കുകയും ചെയ്തതില്‍ വലിയ ത്രില്‍ ആയെന്നും കലക്ടര്‍ പറഞ്ഞു. 2017 കേരള കേഡറിലാണ് അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് നേടിയത്. ഇടുക്കി എലപ്പാറ സ്വദേശിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ