തൃശൂർ പൂരം ഫയൽ
Kerala

തൃശൂർ പൂരം കലക്കൽ; ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ​ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.

ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പൂരം കലക്കലിൽ ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ‍ഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് ‍ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

എംആർ അജിത് കുമാറിനുണ്ടായ ഡിജിപി ഷെയ്ഖ് ​ദർവേസ് സാഹിബ് അന്വേഷിക്കും. ഇന്റലിജൻസ് മേധാവിയും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT