ജി രാജേഷ് 
Kerala

തൃശ്ശൂര്‍ പൂരം നടത്തിപ്പ്; ജനവികാരം പരിഗണിക്കും, സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കും: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി രാജേഷ് പറഞ്ഞു.

'ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ജില്ലാഭരണകൂടവുമായി ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുക. വളരെയധികം ആലോചിച്ച് തീരുമനാമെടുക്കേണ്ട കാര്യമാണിത്. ജനങ്ങളുടെ വികാരം കൂടി ഇതിലുണ്ട്. ഇത്രയും ആളുകള്‍ മരിക്കുമ്പോള്‍ അതില്‍ പെതുജനത്തിന് ഉണ്ടാകുന്ന ഒരു വികാരമുണ്ട്. അതും ആചാരങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു സന്തുലിതമായ തീരുമാനമാകും ഉണ്ടാവുക' അദ്ദേഹം പറഞ്ഞു.

ജില്ലാഭരണകൂടം എന്ത് പറയുന്നുവോ അതിനൊപ്പം നിന്ന് തീരുമാനങ്ങളെടുക്കും. ഇന്നലെ മുഴുവന്‍ സമയവും ഞങ്ങള്‍ തിരുവമ്പാടി ദേവസത്തിലായിരുന്നു. മൃതദേഹങ്ങളുടെ തെരച്ചില്‍ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. യോഗം കൂടാനുള്ള സാഹചര്യം ഇതുവരെയും ഉണ്ടായിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനവും ജനവികാരവും കണക്കിലെടുത്തുകൊണ്ട് മാത്രമാകും തീരുമാനമെടുക്കുക. തൃശൂര്‍ പൂരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. തിരുവമ്പാടിയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പമാണ്. ഇത്തരമൊരു അപകടം നടന്നതില്‍ കേരള സമൂഹം മുഴുവന്‍ വളരെയധികം ദുഖത്തിലാണ്. ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയെന്നതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Thrissur Pooram: Public sentiment will be considered and government directives will be followed: Paramekkavu Devaswom Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഹോര്‍മൂസില്‍ വീണ്ടും വെടിവെയ്പ്പ്, ചരക്ക് കപ്പല്‍ ഇറാന്‍ ലക്ഷ്യമിട്ടെന്ന് യുകെഎംടിഒ

'തൃണമൂല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല'; ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ റാലി നടത്താനാവില്ലെന്ന് കോണ്‍ഗ്രസ്

വേനൽക്കാലത്തെ ചൂടുകുരു മാറാൻ, ഇതാ ചില 'കൂൾ' ടിപ്സ്

'പൊളിറ്റിക്കൽ വൈറ്റ് വാഷിങ്, വസ്തുതകളെ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രം'; 'പള്ളിച്ചട്ടമ്പി'ക്കെതിരെ സന്ദീപ് വാര്യർ

SCROLL FOR NEXT