തൃശൂര്‍: മാന്ദാമംഗലം ചെറുകുന്ന് പ്രദേശത്ത് മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ചെറുകുന്ന് സ്വദേശികളായ ജിന്‍സണ്‍ ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്തുവച്ചാണ് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് പാമ്പിനെ പിടികൂടുകയും, വെട്ടി കഷ്ണങ്ങളാക്കി കറിവെച്ച് ഭക്ഷിക്കുകയുമായിരുന്നു.
വനനിയമങ്ങളുടെ ലംഘനമറിഞ്ഞ് മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates