ആലങ്കോട് ലീലാകൃഷ്ണന്‍ 
Kerala

തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്മോന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തൃശൂരില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ച് സിപിഐ. നടന്‍ ജയരാജ് വാര്യര്‍ മത്സരിക്കാനില്ലെന്ന് നിലപാട് അറിയിച്ചതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച തുടരുമെന്നാണ് വിവരം. പട്ടാമ്പിയില്‍ മൂന്നാമൂഴത്തിനു മുഹമ്മദ് മുഹ്‌സിന്‍ തന്നെ കളത്തിലിറങ്ങും.

ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്മോനാകും മത്സരിക്കുക.ഒല്ലൂരില്‍ മന്ത്രി കെ രാജന്‍ വീണ്ടും മത്സരിക്കും. കൊടുങ്ങല്ലൂരില്‍ സിറ്റിങ് എംഎല്‍എ വി.ആര്‍. സുനില്‍കുമാറിന് ഇളവ് നല്‍കും. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി.സി. മുകുന്ദന് പകരം ഗീതാഗോപി സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗങ്ങള്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. കൈപ്പമംഗലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് മത്സരിക്കും.

പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസനാണ് മത്സരിക്കുക. പുനലൂരില്‍ അജയപ്രസാദും ചാത്തന്നൂരില്‍ ആര്‍. രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍.അരുണാകും സ്ഥാനാര്‍ഥി. സിപിഐയുടെ നാല് മന്ത്രിമാരും മത്സര രംഗത്തുണ്ടാകും.

Thrissur's assembly election race sees potential candidate Alankode Leelakrishnan in discussions for the CPI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു

സിപിഎം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ഇന്ന് മുതല്‍; ചര്‍ച്ചാ നിയന്ത്രണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്