തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം 
Kerala

'ഗണപതി എന്റെ ദൈവമാണ്; ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്?'

ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ്

Author : സമകാലിക മലയാളം ഡെസ്ക്

പെരുന്ന: വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്ന് തുഷാര്‍ പറഞ്ഞു. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്താണ് ഹിന്ദു സമൂഹത്തിനെതിരെ മോശം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇവിടെ ആരെയും കൊല്ലാനോ കത്തിക്കാനോ ഒന്നും ഒരു ഹിന്ദു സംഘടനയും പറയുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ് എന്ന നയമാണ് എല്ലാവര്‍ക്കുമുള്ളത്. 

ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. 

എസ്എന്‍ഡിപി യോഗം എന്നും ഹിന്ദു വിഭാഗത്തിന് ഒപ്പമാണ്. വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്നും യോഗം എതിരാണെന്നും അതില്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തുഷാര്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് സ്വകാര്യ സന്ദര്‍ശനത്തിന് ആണെന്ന് തുഷാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT