Tiger special arrangement
Kerala

ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ ( Tiger ) കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്.

കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി.

മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തിന്റെ ഒരു ഭാ​ഗം തമിഴ്നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍