കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂട് ഫയല്‍
Kerala

അടുത്ത മാസം പകുതിയോടെ വേനല്‍മഴ, സംസ്ഥാനം ചുട്ടുപൊള്ളുന്നു; 4 ഡിഗ്രി വരെ കൂടാം

സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം പകുതിയോടെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. നിലവില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ആണ്.

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം കോട്ടയത്ത് 37.8 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ഇതു സാധാരണയിലും 3-4 ഡിഗ്രി കൂടുതലാണ്. കൊച്ചി നെടുമ്പാശേരി (36.9), നേവല്‍ ബേസ് (35.4), കരിപ്പൂര്‍ എയര്‍പോര്‍ട്ട് (36.5), കോഴിക്കോട് സിറ്റി (36.4) എന്നി സ്റ്റേഷനുകളിലും സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ 37.4 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കനത്ത ചൂടിനെത്തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണയിലും 2-4 ഡിഗ്രി വരെ ചൂട് കൂടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും