വിവാദമായ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് കാണിച്ച്, അഭിമുഖം പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പത്രം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അക്കാര്യം തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്..ബലാല്‍സംഗ കേസില്‍ സുപ്രീം കോടതി താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി സിദ്ദിഖ്. അഡ്വ. ബി രാമന്‍പിള്ളയുടെ കൊച്ചിയിലെ ഓഫിസിലാണ് സിദ്ദിഖ് എത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങി..ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ കണക്ക് ആ ജില്ലയ്ക്ക് എതിരെയല്ലെന്ന് പിണറായി പറഞ്ഞു..മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. അഭിമുഖം വന്നത് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി വഴിയാണ്, വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും പറഞ്ഞ് പിന്നീട് പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. ഇത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ഹിന്ദു അറിയിച്ചു..നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates