Today's horoscope 
Kerala

നിയമപരമായ കാര്യങ്ങളില്‍ അനുകൂലം

ഇന്നത്തെ നക്ഷത്രഫലം – 29-1-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

വിശേഷ വസ്ത്രങ്ങളോ ആഭരണങ്ങളോ ലഭിക്കാന്‍ സാധ്യത ഉണ്ട്. നിയമപരമായ കാര്യങ്ങളില്‍ അനുകൂല ഫലം കാണും. താമസ സ്ഥലമാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും.

ഇടവം (കാർത്തിക 1/2, രോഹിണി, മകയിരം 3/4)

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. വീടുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. പൊതുവേ സന്തോഷകരമായ ദിവസമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദാമ്പത്യത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് വിദേശയാത്രാ അവസരം ലഭിക്കും. വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ സാധ്യത.

കർക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ജോലി അന്വേഷിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ച പുരോഗതി വൈകാം. മാനസിക സമ്മര്‍ദ്ദം മൂലം ഉറക്കക്കുറവ് അനുഭവപ്പെടാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. എതിരാളികളെ സൂക്ഷിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ നല്ല ഫലം പ്രതീക്ഷിക്കാം. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രധാനപ്പെട്ട വ്യക്തികളുമായിപരിചയം സ്ഥാപിക്കും. സന്താനങ്ങളാല്‍ സന്തോഷം ലഭിക്കും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)

ബന്ധുക്കളുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. മേലധികാരികളില്‍ നിന്നും അല്പം സമ്മര്‍ദ്ദം അനുഭവപ്പെടാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയിക്കും. കൂട്ടുബിസിനസില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ വീട് അല്ലെങ്കില്‍ ഗൃഹലാഭം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. മുന്‍കോപം ഒഴിവാക്കുക. സന്താനങ്ങളെച്ചൊല്ലി മാനസിക വിഷമം ഉണ്ടാകാം. സാമ്പത്തിക നില തൃപ്തികരമായി തുടരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ആത്മീയ കാര്യങ്ങളിലേക്കുള്ള താല്‍പര്യം കൂടും. ദിനചര്യയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വീടുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബ സ്വത്ത് സംബന്ധിച്ച നേട്ടം ലഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

വിവാഹനിശ്ചയം സന്തോഷകരമായി നടക്കും. ശത്രുക്കളുടെ ഇടപെടല്‍ വര്‍ദ്ധിക്കാം. വാഹനച്ചെലവുകള്‍ കൂടും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

വിലയേറിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. ശത്രു ക്കള്‍ വര്‍ദ്ധിക്കാം, അതിനാല്‍ നയപരമായ പെരുമാറ്റം ആവശ്യമാണ്. വിവാഹമോ മറ്റ് മംഗളകര്‍മ്മ ങ്ങളിലോ പങ്കെടുക്കും. വരുമാനം വർദ്ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്താന്‍ സാധ്യത. ചെലവുകള്‍ കൂടും. സംസാരത്തില്‍ നിയന്ത്രണം പാലിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ആരോഗ്യപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാം.

Astrology Today's horoscope.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

SCROLL FOR NEXT