കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്ട്ടിന്, മണികണ്ഠന്, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. .കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ പലതാണ്. പള്‍സര്‍ സുനിക്ക് സിനിമാ മേഖലയുമായും പ്രമുഖരുമായുമുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയായിട്ടുള്ളത്. സിനിമാക്കാരുടെ സുനിക്കുട്ടനായി മാറിയ സുനില്‍ കുമാര്‍ എന്ന പെരുമ്പാവൂരുകാരനായ പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. .തിരുവനന്തപുരം: ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തീയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ കാണികള്‍ക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. .തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. 10 ട്രെയിനുകളാണ് കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇവ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചു. സ്പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന് നന്ദി അറിയിച്ചു. .കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ നല്കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ദ്വാരപാലക കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates