സംസ്ഥാന ചരിത്രത്തിലെ തന്നെ ഒരുപക്ഷേ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന തെരഞ്ഞെടുപ്പിലേക്ക് കേരളം ചുവടുവെക്ക വേയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളത്തിന് കൈ നിറയെ വാഗ്ദാനങ്ങളുണ്ടാകുമെന്ന് പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കിട്ടിയതാകട്ടെ വളരെ കുറച്ചു മാത്രം. പൊതുവിൽ പ്രതീക്ഷിച്ച പദ്ധതികൾ ഒന്നും അനുവദിച്ചില്ലെന്ന് മാത്രമല്ല രാജ്യമൊട്ടാകെ പ്രഖ്യാപിച്ച പദ്ധതികളിൽ കേരളത്തിൻറെ വിഹിതം വളരെക്കുറച്ചു മാത്രം.
തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്കായി എത്തിച്ചതെന്ന് എസ്ഐടി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates