കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി അന്വേഷണത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണെന്നും ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് എസ്ഐടി അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്രം ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates