മന്ത്രി കെ രാജൻ/ ഫെയ്സ്ബുക്ക് 
Kerala

അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കാം; ടോള്‍ ഫ്രീ നമ്പര്‍ അടുത്ത മാസം: മന്ത്രി കെ രാജന്‍

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അഴിമതി തടയാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജന്‍. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക പോര്‍ട്ടലും, ടോള്‍ ഫ്രീ നമ്പറും അടുത്ത മാസം ആരംഭിക്കും. വിവരം നല്‍കിയ ആളുകളുടെ പേരു വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തറിയില്ല. 

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ ഓണ്‍ലൈന്‍ ആയി വിവരം അറിയിക്കാന്‍ പോര്‍ട്ടലും പ്രവര്‍ത്തന സജ്ജമാകും. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. റവന്യൂ വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരെയും ബന്ധപ്പെടുത്തി അഴിമതിക്കെതിരെ മിഷന്‍ മോഡല്‍ പ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്. 

ഇതിനായി സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാലക്കാട്ടെ കൈക്കൂലിയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാകും. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് വകുപ്പ് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ വില്ലേജ് അസിസ്റ്റന്റുമാരെയും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റി നിയമിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. മൂന്നു വർഷത്തിൽ കൂടുതൽ ഇത്തരം ഉദ്യോ​ഗസ്ഥർ ഒരു സ്ഥലത്ത് ഇരിക്കേണ്ടതില്ലെന്ന സർക്കാർ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ലാൻഡ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും റവന്യൂമന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT