ദാവൂദ് ഇബ്രാഹിം, Tourist death 
Kerala

വർക്കലയിൽ, റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കല തിരുവമ്പാടിയിൽ യുവാവ് റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) ആണ് മരിച്ചത്.

30 അം​ഗ വിനോദ സഞ്ചാര സംഘത്തിനൊപ്പമാണ് ദാവൂദ് ഇബ്രാഹിം ഇവിടെയെത്തിയത്. നീന്തുന്നതിനിടെ അപസ്മാര ബാധിതനായി മുങ്ങിപ്പോയതാകാമെന്നാണ് നി​ഗമനം.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിക്കുമെന്നു വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tourist death: A young man drowned in a swimming pool at a resort in Thiruvambadi, Varkala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്