അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിനോദ സഞ്ചാരി ആശുപത്രിയില്‍ ചികിത്സയില്‍, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങിമരിച്ചു; ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ സംഭവം

ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതലപ്പുഴയാറില്‍ വിനോദസഞ്ചാരി മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതലപ്പുഴയാറില്‍ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തിരുപ്പൂര്‍ സ്വദേശി അബ്ദുള്ള (25) ആണ് മരിച്ചത്. വെള്ളത്തില്‍ വീണ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാളെ രക്ഷപ്പെടുത്തി.

ഉച്ചയോടെയാണ് സംഭവം. ചെന്നൈയില്‍ ഐടി രംഗത്ത് ജോലി ചെയ്യുന്ന 11 അംഗ സംഘമാണ് ഇടുക്കിയില്‍ വിനോദ യാത്രയ്ക്ക് എത്തിയത്. മൂന്നാര്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം മുതലപ്പുഴയാറിലെത്തിയത്. പുഴയില്‍ മുങ്ങി താഴുന്നത് കണ്ട് അബ്ദുള്ളയെ കൂട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍പ്പെട്ട സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കിടെ ഇടുക്കിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ മുങ്ങിമരണമാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT