ടൊവിനോ ഫോട്ടോ വിവാദം 
Kerala

ടൊവിനോ ഫോട്ടോ വിവാദം; സുനില്‍ കുമാറിനെ സ്ഥാനാര്‍ഥി യാക്കുന്നത് തടയണം, പരാതി നല്‍കി എന്‍ഡിഎ

നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ടൊവിനോ ഫോട്ടോ വിവാദത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടികാണിച്ചാണ് പരാതി.

നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍ ആയതിനാല്‍ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് പിന്നാലെ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം വി എസ് സുനില്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്.

എന്നാല്‍ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്ത സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും സുനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നുമാണ് എന്‍ഡിഎ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്