പ്രതീകാത്മക ചിത്രം 
Kerala

ട്രാക്ക് നവീകരണം; ഇന്നു മുതൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, ജനശതാബ്​ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി

ഇന്ന് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം. തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക്​ നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കലടക്കമുള്ള ഗതാഗത നിയ​ന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.

ഇന്ന് സർവീസ് നടത്തുന്ന കൊച്ചുവേളി-ലോകമാന്യതിലക്​ സൂപ്പർഫാസ്റ്റ് (22114)​ കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ ​വൈകും. കൂടാതെ ഇന്ന് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും. എറണാകുളത്തുനിന്ന്​ പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത്​ യാത്ര അവസാനിപ്പിക്കും. 

മാർച്ച്​ 26ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി (12082), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്​പ്രസ് (06448)​ എന്നിവയും മാർച്ച്​ 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്​ദിയും (12081) റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • മാർച്ച് 12 മുതൽ 31 വരെ നിലമ്പൂർ-കോട്ടയം എക്സ്​പ്രസ്​ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും.
  • കൊല്ലത്തുനിന്ന്​ മാർച്ച്​ ഒമ്പത്​, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത്​ യാ​ത്ര അവസാനിപ്പിക്കും.
  • കണ്ണൂരിൽനിന്ന്​ മാർച്ച്​ 26ന്​ പുറപ്പെടുന്ന കണ്ണൂർ-എറണാകുളം എക്സ്​പ്രസ്​ (16306) തൃശൂരിൽ സർവിസ്​ നിർത്തും.
  • മാർച്ച്​ 25ന്​ ചെന്നൈയിൽനിന്ന്​ തിരിക്കുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രിതിദിന ട്രെയിൻ (12623) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
  • മാർച്ച്​ 26ന്​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ (12624) തൃശൂരിൽനിന്നാകും യാത്ര തുടങ്ങുക.
  • ഇന്നു മുതൽ മാർച്ച് 31 വരെ തീയതികളിൽ എറണാകുളത്തുനിന്ന്​ പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത്​ യാത്ര അവസാനിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT