വയനാട് ചുരം, ഫയല്‍ 
Kerala

വയനാട് ചുരത്തില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

വയനാട് ചുരത്തില്‍ ഇന്ന് രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

താമരശ്ശേരി: വയനാട് ചുരത്തില്‍ ഇന്ന് രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. എട്ടാം വളവില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ കയറി  കൊക്കയിലേക്കു മറിഞ്ഞ ലോറി നീക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഫറോക്കിലേക്ക് ചോക്ലേറ്റ് ബോക്‌സുമായി വരികയായിരുന്ന ലോറി ഇന്നലെ രാവിലെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട്  സ്വദേശി പള്ളിപ്പാട് പുത്തന്‍കണ്ടത്തില്‍ ഗണേശനെ (44) താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

 തല കീഴായി മറിഞ്ഞ ലോറി മരത്തില്‍ തട്ടി നിന്നതു കാരണം അത്യാഹിതം ഒഴിവായി. ലോറി അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതത്തിരക്ക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നു നിയന്ത്രിച്ചു.  ലോറിയില്‍ ഉണ്ടായിരുന്ന ചോക്ലേറ്റ് പെട്ടികള്‍ ഇന്നലെ വൈകിട്ടോടെ  മാറ്റിക്കയറ്റി.  അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് കൊക്കയില്‍ നിന്നും കയറ്റാനാണ് തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ