കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം AI Image
Kerala

ലെജൻഡ്സ് ഫുട്ബോൾ: കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം, പ്രത്യേക സർവീസുമായി മെട്രോ; ക്രമീകരണങ്ങൾ ഇങ്ങനെ

തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ ഇന്ന് പ്രത്യേക സർവീസുകൾ നടത്തും. കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ​മത്സരശേഷം തിരികെ പോകുന്ന ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് രാത്രി 9നും 10നും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും.

കൂടാതെ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ഉണ്ടാകും. കലൂർ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും. തിരിച്ചു പോകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ, വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കാൻ മെട്രോ അധികൃതർ അഭ്യർഥിച്ചു. ഈ ടിക്കറ്റ് ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാം.

കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

ഫുട്‌ബോള്‍ മത്സരം കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം ചേരാനെല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡ് വഴി പോകണം.

ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് ശേഷം ഇടപ്പള്ളി. ചേരാനെല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്തണം.

പാര്‍ക്കിങ് ഇങ്ങനെ

പശ്ചിമകൊച്ചി, വൈപ്പിന്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും മത്സരം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തില്‍ എത്തണം.

പറവൂര്‍, തൃശൂര്‍, മലപ്പുറം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ആലുവ, കണ്ടെയ്‌നര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം

പെരുമ്പാവൂര്‍, ഇടുക്കി, കോട്ടയം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം

ആലപ്പുഴ ഭാഗങ്ങളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗത്ത് പാര്‍ക്ക് ചെയ്യണം.

Brazil- India Legends Football: Traffic restrictions in Kochi; Metro to run special services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട് കോർപ്പറേഷന്റെ 'സിറ്റി സൈക്കിൾ' പദ്ധതി പാളി: സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ചാഞ്ചാടി സ്വര്‍ണവില; ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു, 1,13,000ന് മുകളില്‍

പൂവ്വം കടവിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; 10 ലക്ഷം രൂപയുടെ മത്സ്യവിത്തുകൾ വിതരണം ചെയ്യും

ഏഷ്യന്‍ ഗെയിംസ്: മനു ഭാക്കറിന് മെഡലില്ല, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അഞ്ചാം സ്ഥാനത്ത്