ജെയിംസ് ബെന്നി 
Kerala

തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ രാത്രിയിലായിയിരുന്നു അപകടം.

ജോലിക്കായി അടുത്ത ദിവസം വിദേശത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു ബെന്നി. അതിനിടെയാണ് അപകടം ഉണ്ടായത്. ഒരുമാസമായി കുഴി മൂടാത്ത അവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പിഡബ്ല്യഡിയുടെ അനാസ്ഥയാണ് മരണകാരണമെന്നും പലതവണ പരാതി നല്‍കിയിട്ടും കുഴി മൂടാനുള്ള നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tragic end for youth after falling into a roadside pit in Thodupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT