നാ​ഗരാജു, സ്പർജൻ കുമാർ  ഫയൽ
Kerala

ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി; പകരം സ്പര്‍ജന്‍കുമാര്‍

ഇന്റലിജന്‍സ് ഐജിയായാണ് നാഗരാജുവിനെ മാറ്റി നിയമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി. ഇന്റലിജന്‍സ് ഐജിയായാണ് മാറ്റി നിയമിച്ചത്. പകരം ദക്ഷിണ മേഖലാ ഐജി ജി സ്പര്‍ജന്‍കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.

നിലവില്‍ ദക്ഷിണമേഖലാ ഐജി ആര്‍ നിശാന്തിനിയാണ്. സ്പര്‍ജന്‍ കുമാറിന്റെ ഒഴിവില്‍ നിശാന്തിനിയെ ദക്ഷിണ മേഖലാ ഐജിയായും മാറ്റി നിയമിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി.

ഭരണസൗകര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നടപടി. ഗതാഗത വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പുതിയൊരു കമ്മീഷണര്‍ വേണമെന്ന ശക്തമായ നിലപാട് മന്ത്രി സി പി ജോൺ സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കാനും, സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും നാ​ഗരാജുവിന്റെ കാലത്ത് വകുപ്പിന് കഴിഞ്ഞിരുന്നു. അതേസമയം, ജനകീയ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പേരു കേട്ട ഐപിഎസ് ഓഫീസറാണ് സ്പര്‍ജന്‍ കുമാര്‍.

Transport Commissioner C.H. Nagaraju replaced; S. Sparjan Kumar appointed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; കേസ് രജിസ്റ്റര്‍ ചെയ്യും

പാലപ്പിള്ളിയിൽ എസ്റ്റേറ്റ് വനിതാ വാച്ചറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പ്രൈവസി ഡിസ്‌പ്ലേ, കരുത്തുറ്റ 8500 എംഎഎച്ച് ബാറ്ററി; ഷവോമി 18 പ്രോ സീരീസ് ലോഞ്ച് നാളെ

ലങ്കന്‍ ബൗളിങിനെ അടിച്ചു പറത്തി, സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ!

മലബന്ധം കുറയ്ക്കാൻ സഹായിക്കും, കുടലിന്റെ ആരോഗ്യത്തിന് 5 പഴങ്ങൾ