Treatment negligence at thiruvananthapuram general hospital update 
Kerala

'പരാതി ലഭിക്കും മുന്‍പ് അന്വേഷണം നടത്തി', യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ്, ഒഴിഞ്ഞുമാറി മന്ത്രി

പരാതി ലഭിച്ചാല്‍ വിദഗ്ധ സമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം നേരത്തെ പരിശോധിച്ച വിഷയമെന്ന് ആരോഗ്യവകുപ്പ്. യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ സംഭവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ പിഴവ് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വിഷയത്തില്‍ പരാതി ലഭിച്ചാല്‍ വിദഗ്ധ സമിതിക്ക് കൈമാറി നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിലപാട്.

വിഷയത്തില്‍ പരാതി ലഭിക്കും മുന്‍പ് അന്വേഷണം നടത്തിയിരുന്നു. 2025 ഏപ്രില്‍ വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ട്യൂബ് നെഞ്ചിലുള്ളത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ചികിത്സാ പിഴവ് സംബന്ധിച്ച വാര്‍ത്തയില്‍ പ്രതികരണത്തിനില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നിലപാട്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രതികരിച്ചിട്ടുണ്ടെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

അതേസമയം, ചികിത്സാ പിഴവ് സംബന്ധിച്ച ആരോപണത്തില്‍ ഇടപെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ഡിഎംഒ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി.

2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. എക്സ്റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്.

The Kerala Health Department has said that the incident where a tube got stuck in a young woman's chest following a medical error at the Thiruvananthapuram General Hospital was an issue that had been previously investigated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT