സുജിത് ദാസ്  ഫെയ്സ്ബുക്ക്
Kerala

എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി: പരാതി നല്‍കിയ എസ്‌ഐക്ക് നാളെ ഹാജരാകാന്‍ നിര്‍ദേശം

പരാതി നല്‍കിയ എസ് ഐ എന്‍ ശ്രീജിത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരായ മരംമുറി കേസില്‍ തുടര്‍ നടപടിയുമായി അന്വേഷണ സംഘം. പരാതി നല്‍കിയ എസ് ഐ എന്‍ ശ്രീജിത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ഇതിനായി ഹാജരാകാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ഡിഐജി ഓഫീസില്‍ നേരിട്ടെത്തി മരംമുറിയുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും ഹാജരാക്കണമെന്ന് ശ്രീജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ടാണ്, മുമ്പ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പരാതി ഉയരുന്നത്.

എസ്പി ക്യാമ്പ് ഓഫീസിലെ മഹാഗണി മരം മുറിച്ച് സുജിത് ദാസ് വീട്ടില്‍ ഫര്‍ണിച്ചര്‍ ഉണ്ടാക്കിയെന്ന് പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം പി വി അന്‍വറിന്റെ മൊഴി തൃശൂര്‍ ഡിഐജി തോമസണ്‍ ജോസ് വിശദമായ മൊഴിയെടുത്തിരുന്നു. ഈ മൊഴിയെടുക്കലിലും മരംമുറി വിഷയം അന്‍വര്‍ ആവര്‍ത്തിച്ചതായാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT