കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്കും മുകളിലേക്ക് മരം വീണപ്പോള്‍ -Idukki  special arrangement
Kerala

ഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരം വീണു, ഗതാഗത തടസം, വിഡിയോ

അടിമാലി-കുമളി ദേശീയപാതയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരംവീണു

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ശക്തമായ മഴയില്‍ ഇടുക്കിയില്‍(Idukki) കുമളി അതിര്‍ത്തി ചെക്ക്പോസ്റ്റിന് സമീപം ലോറിക്കും മുകളിലേക്ക് മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടിമാലി-കുമളി ദേശീയപാതയില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരംവീണു. കല്ലാര്‍കുട്ടി കത്തിപ്പാറയ്ക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. കാര്‍ പൂര്‍ണമായി തകര്‍ന്നങ്കിലും കാര്‍ ഓടിച്ചിരുന്ന മുരിക്കാശേരി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. റെജി പാലക്കാടന്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്വന്തം കാറില്‍ അടിമാലിക്ക് വരികയായിരുന്നു ഇദ്ദേഹം. കല്ലാര്‍കുട്ടിക്കും കത്തിപ്പാറക്ക് ഇടയില്‍വച്ച് റോഡരികില്‍ നിന്നിരുന്ന വലിയ മരം കടപുഴകി കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അടിമാലിയില്‍ നിന്ന് അഗ്‌നി രക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാത 85ല്‍ ചീയപ്പാറയില്‍ മരംവീണും ആറാംമൈലില്‍ മണ്ണിടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടു.

'അന്‍വറുമായി സംസാരിച്ചാല്‍ രാജിവയ്ക്കുമെന്ന് സതീശന്‍ ഭീഷണി മുഴക്കി, ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലാന്‍ സ്ട്രാറ്റജി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം വിഡിഎസ്' അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10ന്

വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് എന്തുകൊണ്ട് വിജയ് വരില്ല?

'ടീം വിഡിഎസ് ലോഡഡ്', പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാഹുൽ ​ഗാന്ധി ഉൾപ്പെടെ പുറത്ത്; വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രം മതിയെന്ന് ​​ഗവർണർ

'മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?'; വി കെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

SCROLL FOR NEXT