കര്‍ണന്‍ 
Kerala

വനത്തില്‍ നിന്ന് തടിവെട്ടിയ കേസില്‍ പ്രതിയായി, ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍; വനംവകുപ്പിനെതിരെ ബന്ധുക്കള്‍

ഇടുക്കി അടിമാലിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍. അടിമാലി കുളമാന്‍കുഴി ആദിവാസിക്കുടിയിലെ കര്‍ണന്‍ പീറ്ററാണ് (30) മരിച്ചത്.  വനത്തില്‍ നിന്ന് തടിവെട്ടിയെന്ന കേസില്‍ പ്രതിയാണ് കര്‍ണന്‍. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ണന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.

ഇന്ന് ഉച്ചയോടെ ഭാര്യാവീടിന് സമീപമാണ് കര്‍ണന്‍ പീറ്ററെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കര്‍ണന്‍ പീറ്ററിനെ കാണാന്‍ ഇല്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും നാട്ടുകാരും കര്‍ണനെ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണനെ കള്ളക്കേസില്‍ കുടുക്കിയതാണ് എന്ന്് വീട്ടുകാര്‍ ആരോപിക്കുന്നു. 

വനത്തില്‍ നിന്ന് തടിവെട്ടിയെന്ന കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ണന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT