M Swaraj , K Babu ഫെയ്സ്ബുക്ക്
Kerala

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

അപ്പീല്‍ അപ്രസക്തമായി എന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. സുപ്രീംകോടതിയിലെ ഹര്‍ജിയാണ് സ്വരാജ് പിന്‍വലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലാണ് എം സ്വരാജ് പിന്‍വലിച്ചത്. അപ്പീല്‍ അപ്രസക്തമായെന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചു.

ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചതിന് എതിരെ സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സ്വരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ബാബു 992 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തിയെന്നും സ്വരാജ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.മതം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം നടത്തിയെന്നായിരുന്നു സ്വരാജിന്റെ വാദം.

Tripunithura assembly election case: M Swaraj withdraws petition in Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏത് പാതാളത്തിൽ ഒളിച്ചാലും പിടിക്കും, കടുത്ത ശിക്ഷയും നൽകും'

'നിങ്ങളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി പിണറായിസ്റ്റുകളേ....'; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസ് സ്ഥാനാർത്ഥി

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

SCROLL FOR NEXT