TJS George  file
Kerala

ടി ജെ എസ് ജോര്‍ജ് പകരം  വെയ്ക്കാനില്ലാത്ത പ്രതിഭ; അനുസ്മരിച്ച് മാധ്യമ ലോകം

ടി ജെ എസ് ജോർജ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് നിരൂപകനായ ഡോ. കെ എസ് രവികുമാർ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

മുതിർന്ന പത്രപ്രവർത്തകനും സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയൽ ഉപദേഷ്ടാവുമായിരുന്ന ടി ജെ എസ് ജോർജിനെ അനുസ്മരിച്ച് തിരുവനന്തപുരത്തെ മാധ്യമലോകം.

ടി ജെ എസ് ജോർജ് മാധ്യമമേഖലയ്ക്ക് നൽകിയ സംഭാവന സമാനതകളില്ലാത്തതാണെന്ന് നിരൂപകനായ ഡോ. കെ എസ് രവികുമാർ അഭിപ്രായപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും ഉൾക്കാഴ്ചയോടെയും മനോഹരമായ ഭാഷയോടെയും ഒരുപോലെ എഴുതാൻ കഴിവുള്ള അപൂർവ പ്രതിഭയായിരുന്നു ടി ജെ എസ്.

മലയാളത്തിലെ എണ്ണപ്പെട്ട ആത്മകഥകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഘോഷയാത്ര. എം എസ് സുബ്ബലക്ഷ്മി, വി കെ കൃഷ്ണമേനോൻ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ജീവിതം അസാമാന്യ പാടവത്തോടെ എഴുതിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ അദ്ദേഹം എഴുതിയിരുന്ന 'പോയിന്റ് ഓഫ് വ്യൂ' എന്ന പക്തി ഇന്ത്യൻ മാധ്യമരംഗത്തിന് ഒരു വേറിട്ട അനുഭവമായിരുന്നു എന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം അഭിപ്രായപ്പെട്ടു.

പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ടി ജെ എസ് ജോർജിന്റെ സഹോദരൻ ടി ജെ. മാത്യു, മലയിൻകീഴ് ഗോപാലകൃഷ്ണൻ, മാങ്ങാട് രത്‌നാകരൻ, പി എസ് റംഷാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Kerala news: Journalists in Thiruvananthapuram paid tribute to veteran journalist and Samakalika Malayalam magazine’s editorial advisor, TJS George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?'; ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

ഈ നക്ഷത്രക്കാര്‍ക്ക് വിവാഹം, ഉദ്യോഗലബ്ധി; മുറിവേല്‍ക്കാന്‍ സാധ്യത

കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുത്, ചില രോ​ഗങ്ങളുടെ ലക്ഷണമാകാം

ശ്രദ്ധയും മാനസിക വ്യക്തതയും മെച്ചപ്പെടുത്തുന്നതിനുള്ള 5 ലളിതമായ യോഗാസനങ്ങൾ

SCROLL FOR NEXT