ഡോ. ജോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

'സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കുഴപ്പങ്ങള്‍; എറണാകുളത്ത് വിഭാഗീയത', തൃക്കാക്കര തോല്‍വി പഠിക്കാന്‍ കമ്മീഷനെ വെച്ച് സിപിഎം

എകെ ബാലനും ടിപി രാമകൃഷ്ണനുമാണ് കമ്മീഷന്‍ അംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു. എകെ ബാലനും ടിപി രാമകൃഷ്ണനുമാണ് കമ്മീഷന്‍ അംഗങ്ങള്‍.തോല്‍വിയില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്ക് എതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായി. കെഎസ് അരുണ്‍ കുമാറിന്റെ പേര് ആദ്യം വന്നത് ആശയക്കുഴമുണ്ടാക്കി. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത നിലനില്‍ക്കുന്നു എന്നും വിമര്‍ശനമുയര്‍ന്നു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ തോല്‍വിയ്ക്ക് പിന്നാലെ സിപിഎം കൂട്ട നടപടി സ്വീകരിച്ചിരുന്നു. 12 ജില്ലാ നേതാക്കളെ സസ്‌പെന്റ് ചെയ്തിരുന്നു. 

സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ കാരണമായെന്നാണ് അന്ന് സിപിഎം വിലയിരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും'; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

ജോമോൻ ജ്യോതിറിന്റെ 'പ്രേംപാറ്റ' ഒക്ടോബറിൽ എത്തും; റിലീസ് പോസ്റ്റർ പുറത്ത്

പവര്‍ കട്ടില്‍ പെട്ട് ക്രിസ്റ്റ്യാനോ ആരാധകര്‍; നേരെ വിട്ടു കെഎസ്ഇബി ഓഫീസിലേക്ക്; പ്രതിഷേധ കാണല്‍

തന്ത്രം ചോർത്താനോ? ദക്ഷിണ കൊറിയ ടീമിന്റെ പരിശീലന ക്യാംപിന് മുകളിൽ 'ഡ്രോൺ'; വെടിവച്ചിട്ട് മെക്സിക്കൻ സൈന്യം

അവസാനം നിര്‍മിച്ച രണ്ട് സിനിമകളും ഫ്‌ളോപ്പ്, നഷ്ടം 12.5 കോടി; പിടിച്ചു നിര്‍ത്തിയത് ഭര്‍ത്താവിന്റെ ശ്രദ്ധ: ഷീലു എബ്രഹാം

SCROLL FOR NEXT