പ്രതീകാത്മക ചിത്രം 
Kerala

'സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതല്ല; തട്ടിക്കൊണ്ടുപോയത്; നഗ്നദൃശ്യം പകര്‍ത്തി ഭീഷണി'

തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം:കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാടന്‍മടയില്‍ സഹോദരീഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും യുവതി പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞമാസം 22നാണ് മുണ്ടയ്ക്കല്‍ തെക്കെവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28കാരി ഐശ്വര്യയെയും സഹോദരീ ഭര്‍ത്താവ് സന്‍ജിത്തിനെയും മധുരയില്‍ വച്ച് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് സഹോദരി ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും സഹോദരീഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് യുവതിയുടെ പുതിയ മൊഴിയും പരാതിയും. ഇതുപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്.

സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേര്‍ക്കും എതിരെ കേസേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായാണ് റിമാന്‍ഡ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്