അനധികൃതമായി മരുന്ന് കടത്തിയ മാലീദ്വീപ് സ്വദേശികള്‍ പിടിയില്‍ 
Kerala

അനധികൃതമായി മരുന്ന് കടത്ത്; നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍

കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ യൂണിറ്റാണ് ഇവരെ പിടികൂടിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മരുന്ന് കടത്തിയ മാലീദ്വീപ് സ്വദേശികള്‍ പിടിയില്‍. അഞ്ചുലക്ഷം വരെ വിലയുള്ള മരുന്നുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ യൂണിറ്റാണ് ഇവരെ പിടികൂടിയത്.

അഞ്ച് പെട്ടികളിലായാണ് ഇവര്‍ മരുന്ന് കടത്താന്‍ ശ്രമിച്ചത്. മരുന്ന് സൂക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍ മാലി സ്വദേശികളില്‍ നിന്ന് മരുന്ന് പിടിച്ചെടുത്തത്. സംസ്ഥാനത്തുനിന്നും മരുന്ന് എത്തിച്ച് മാലിദ്വീപില്‍ വില്‍പന നടത്തുന്നതിന്റെ ഭാഗമായാണ് കടത്ത് എന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പ്രാഥമിക നിഗമനം.

നിരോധിത മരുന്നുകളും മയക്കുമരുന്നായി ഉപയോഗിക്കാന്‍ പറ്റിയ മരുന്നുകളും പിടികൂടിയ കുട്ടത്തില്‍ ഉണ്ടോയെന്നും പരിശോധന നടത്തും. പിടിയിലായവര്‍ക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്നതുള്‍പ്പടെ അന്വേഷണത്തിന്റെ ഭാഗമാകും.

Maldives nationals arrested for illegally smuggling medicines through Nedumbassery airport. Medicines worth up to Rs. 5 lakh seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT