അരിപ്പാറ വെള്ളച്ചാട്ടം, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി 

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ( 15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുടുംബസമേതമാണ് കുട്ടികള്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. കുട്ടികള്‍ അടക്കം 14 അംഗ സംഘം ടെമ്പോ ട്രാവലറിലാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ അഞ്ചുകുട്ടികള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായി അറിഞ്ഞ് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍ ആദ്യം മൂന്ന് കുട്ടികളെ പുറത്തെടുത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ എത്ര കുട്ടികള്‍ അപകടത്തില്‍പ്പെട്ടു എന്ന് ആദ്യം മനസിലായിരുന്നില്ല. തുടര്‍ന്ന് കുട്ടികള്‍ പറഞ്ഞത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് മറ്റു രണ്ടു കുട്ടികളെ കിട്ടിയത്. ഉടന്‍ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT