പ്രതീകാത്മക ചിത്രം 
Kerala

എന്‍എസ്എസ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT