വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍  
Kerala

കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, നാലു പേര്‍ക്ക് ഗുരുതര പരിക്ക്

ഇന്നലെ അര്‍ധ രാത്രി 12 മണിയോടെ കോട്ടയം കോടിമാത പാലത്തിന് സമീപമായിരുന്നു വാഹനാപകടം.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. കോട്ടയം കൊല്ലാട് സ്വദേശികളായ ജെയിമോന്‍ ജെയിംസ്(43), അര്‍ജുന്‍(19) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധ രാത്രി 12 മണിയോടെ കോട്ടയം കോടിമത പാലത്തിന് സമീപമായിരുന്നു വാഹനാപകടം.

പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചായിരുന്നു അപകടം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൊലേറോ ജീപ്പും എതിര്‍വശത്തു നിന്ന് വന്ന പിക്കപ്പ് വാനുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൊലേറോ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

ജീപ്പിലുണ്ടായിരുന്ന നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ട് പേരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊല്ലാട് സ്വദേശികളായ ജാദവ് എന്നയാളുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അപകടമുണ്ടായ ഉടനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറടക്കമുള്ളവരെ പുറത്തെടുത്തത്.

Two dead vehicle collision accident in Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT